സൗദിയിലെ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ്

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 15.01.2020) സൗദിയില്‍ അസീസിയയിലെ ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കോംപ്ലക്‌സിലെ കടകളില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെയാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് ഉടന്‍തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കുകയും തുടര്‍ന്ന് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക മേഖല വക്താവ് കേണല്‍ മുഹമമ്ദ് ബിന്‍ ഉസ്മാന്‍ അല്‍ഖര്‍നി വ്യക്തമാക്കി. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയിരുന്നു.

സൗദിയിലെ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Jeddah, News, Gulf, World, Fire, Accident, shop, fire accident in azizia shopping complex in Saudi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia