റിയാദ്: വ്യവസായ മേഖലകളില്‍ ലൈസന്‍സ് തിരിമറി നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യയിലെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് തിരിമറി നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഇനിമുതല്‍ അധികൃതരുടെ അറിവോടെയേ ലൈസന്‍സ് കൈമാറ്റം നടത്താവൂ.
സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണു തിരിമറികള്‍ നടത്തുന്നത്. ചില സ്ഥാപനങ്ങളാവട്ടെ രാജ്യത്തിനു പുറത്തു നിന്നാണു തട്ടിപ്പുകള്‍ നടത്തുന്നത്. വിവിധ ഇളവുകളുള്ള ലൈസന്‍സുകള്‍ കൈവശപ്പെടുത്തിയ ശേഷം വന്‍ വിലയ്ക്കു കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യവസായ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനു വര്‍ഷത്തില്‍ ചതുരശ്ര മീറ്ററിന് ഒരു റിയാല്‍ പാട്ടമായി നല്‍കണം. നിക്ഷേപത്തിന്റെ 75 ശതമാനം കടമായി ലഭിക്കും. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കു കസ്റ്റംസ് തീരുവയും നല്‍കുന്നുണ്ട്. ഇതിലാണു തിരിമറി നടത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.
Keywords: Gulf, Saudi Arabia, Licence, Misuse, Fine, Imposed, Ministry, Investment, Customs duty,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.