Dubai Expo City | വമ്പിച്ച പദ്ധതികളുമായി ദുബൈ എക്സ്പോ സിറ്റി വരുന്നു

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) എക്‌സ്‌പോ 2020 സൈറ്റിന്റെ നവീന പദ്ധതി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. എക്‌സ്‌പോ സിറ്റി (Expo City) എന്ന പേരിലാണ് എക്‌സ്‌പോ 2020 സൈറ്റ് പരിവര്‍ത്തനം ചെയ്യുന്നത്. 24 ദശലക്ഷത്തിലധികം സന്ദര്‍ശകരെ കാണുകയും ലോക എക്‌സ്‌പോസിഷനുകളുടെ 170 വര്‍ഷത്തെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത എക്‌സ്‌പോ 2020 ദുബൈയുടെ ചരിത്രപരമായ വിജയത്തിന് ശേഷമാണ് എക്‌സിബിഷന്‍ സൈറ്റിന്റെ പരിവര്‍ത്തനം.

പുതിയ ദുബൈ എക്‌സ്‌പോ സിറ്റിയില്‍ ഒരു പുതിയ മ്യൂസിയം, ലോകോത്തര എക്‌സിബിഷന്‍ സെന്റര്‍, അത്യാധുനികവും ധ്രുതഗതിയില്‍ വളരുന്നതുമായ കംപനി സമുച്ചയങ്ങളുടെ ആസ്ഥാനം, കൂടാതെ ചില പ്രധാന പവലിയനുകള്‍ എന്നിവ ഉള്‍പെടുന്നു. ഈ നഗരം 'ദുബൈയുടെ മനോഞ്ജമായ അഭിലാഷങ്ങളെ' പ്രതിനിധീകരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.

Dubai Expo City | വമ്പിച്ച പദ്ധതികളുമായി ദുബൈ എക്സ്പോ സിറ്റി വരുന്നു

ദുബൈ എക്‌സ്‌പോ സിറ്റിയെ ഒരു തുറമുഖമായും രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും. സഊദി അറേബ്യ, മൊറോകോ, ഈജിപ്ത് എന്നീ പവലിയനുകളായിരിക്കും നിലനിര്‍ത്തുക. കൂടാതെ, അല്‍ വാസല്‍ ഡോം, എക്സ്പോ വെള്ളച്ചാട്ടം എന്നിവയും നിലനില്‍ക്കും. എല്ലാ നഗരങ്ങളുടെയും സ്വപ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിനു പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബൈ എക്‌സ്‌പോ സിറ്റിയിലേക്ക് ഉടന്‍ സ്വാഗതം ചെയ്യുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വീറ്റ് ചെയ്തു.

Dubai Expo City | വമ്പിച്ച പദ്ധതികളുമായി ദുബൈ എക്സ്പോ സിറ്റി വരുന്നു

Keywords:  Dubai, News, Gulf, World, Airport, Expo 2020 Dubai, Sheikh Mohammed, Announce, Plan, Expo City, Report by: Qasim Mo'hd Udumbunthala, Expo 2020 Dubai: Sheikh Mohammed announces plans for Expo City.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia