എക്‌സ്പോ 2020 ദുബൈ; പവിലിയനുകളില്‍ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദര്‍ശനം തുടരുന്നു

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (wwww.kvartha.com 15.01.2022) ലോക മഹാമേളയായ എക്‌സ്പോ 2020 ദുബൈ പവിലിയനുകളില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദര്‍ശനം തുടരുന്നു. കഴിഞ്ഞദിവസം ദക്ഷിണ കൊറിയ, ബ്രസീല്‍ പവിലിയനുകളില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.

  
എക്‌സ്പോ 2020 ദുബൈ; പവിലിയനുകളില്‍ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദര്‍ശനം തുടരുന്നു



മൊബിലിറ്റി ഡിസ്ട്രിക്റ്റില്‍ സ്ഥിതിചെയ്യുന്ന കൊറിയന്‍ പവിലിയന്‍ സന്ദര്‍ശനവേളയില്‍ പവിലിയന്റെ തനതായ ഘടനയെക്കുറിച്ച് ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. 4650 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പവിലിയന്‍ എക്‌സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണ്. ഭീമന്‍ ഡിസ്പ്ലേകളില്‍ കൊറിയന്‍ സംസ്‌കാരം വ്യക്തമാക്കുന്ന പവിലിയന്‍ സ്മാര്‍ട് കൊറിയ, ലോകം നിങ്ങളിലേക്ക് എന്ന പ്രമേയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൊറിയന്‍ നാഗരികതയുടെ വിവിധ വശങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന പവിലിയനിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളെക്കുറിച്ചും സാംസ്‌കാരികപരിപാടികളെക്കുറിച്ചും സംഘാടകര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു നല്‍കി.

  
എക്‌സ്പോ 2020 ദുബൈ; പവിലിയനുകളില്‍ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സന്ദര്‍ശനം തുടരുന്നു



പ്രകൃതിദത്ത ആവാസവ്യവസ്ഥ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാവ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന സസ്റ്റെയ്‌നബിലിറ്റി ഡിസ്ട്രിക്റ്റില്‍ സ്ഥിതിചെയ്യുന്ന ബ്രസീലിയന്‍ പവിലിയനും ശൈഖ് മുഹമ്മദ് നടന്നുകണ്ടു. എക്‌സ്പോ 2020 ദുബൈയുടെ സസ്‌റ്റൈനിബിലിറ്റി ഡിസ്ട്രിക്ടില്‍ 4000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ബ്രസീല്‍ പവിലിയനിലേക്ക് ദിനേന വന്‍ ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. ജൈവ വൈവിധ്യത്തിന്റെയും ബിസിനസ് ശേഷിയുടെയും അനന്തകാഴ്ചകളുടെ ആവിഷ്‌കാരമാണിവിടെ.

പവിലിയനില്‍ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധാരാളം സന്ദര്‍ശകരാണ് ആകര്‍ഷിക്കപ്പെടുന്നത്. ബ്രസീലിന്റെ പരിസ്ഥിതി സംരക്ഷണ യത്‌നങ്ങളും പ്രകൃതിയോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം കുറയ്ക്കാനുള്ള കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്ന ബ്രസീല്‍ പവിലിയന്റെ പ്രധാന ആശയം ജൈവവൈവിധ്യമാണ്. കൂടാതെ ഭക്ഷണം, യാത്രാ, ടൂറിസം തുടങ്ങിയ ഇനങ്ങളില്‍ നിക്ഷേപത്തിലും വ്യാപാരത്തിലും ബ്രസീല്‍ നല്ല അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

മികച്ച വാസ്തുവിദ്യയില്‍ നിര്‍മിച്ച ബ്രസീല്‍ പവിലിയന്‍ 20 മില്യന്‍ യുഎസ് ഡോളറിലാണ് നിര്‍മിച്ചിരിക്കുന്നത്. വനങ്ങള്‍, നദികള്‍, നഗര കേന്ദ്രങ്ങള്‍, ഭക്ഷണം, സംസ്‌കാരം തുടങ്ങി 140 കൂറ്റന്‍ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് വീഡിയോ ഇമേജുകളിലൂടെ പവിലിയന്റെ അകത്തളത്തിലെ അര്‍ധസുതാര്യ പ്രതലത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു. ആമസോണ്‍ മഴക്കാടുകളുടെ അനുഭവം പുനഃസൃഷ്ടിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സുസ്ഥിരവികസനത്തിനായി ഒരുമിച്ച് എന്ന പ്രമേയത്തിനുകീഴിലാണ് ബ്രസീലിയന്‍ പവിലിയന്‍. സന്ദര്‍ശകര്‍ക്ക് ബ്രസീലിന്റെ ജൈവവൈവിധ്യവും സമ്പന്നമായ സംസ്‌കാരവും അടുത്തറിയാന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. സുസ്ഥിര വികസനം വര്‍ധിപ്പിക്കുക, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുക എന്നിവയിലൂടെ മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ ചെറുക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

Keywords:  Dubai, News, Gulf, World, Visit, Expo 2020 Dubai, Sheikh Mohammed, South Korea, Brazil, Pavilions, Report by: Qasim Mo'hd Udumbunthala, Expo 2020 Dubai: Sheikh Mohammed tours South Korea, Brazil pavilions. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia