ട്രാഫിക് പിഴയൊടുക്കാതെ പ്രവാസികള്‍ക്ക് യുഎഇ വിടാനാകില്ല: അബൂദാബി പോലീസ്

 


ADVERTISEMENT

അബൂദാബി: (www.kvartha.com 18.05.2016) ട്രാഫിക് പിഴകള്‍ക്ക് ദീര്‍ഘനാളായി നല്‍കി വരുന്ന ഇളവ് രണ്ടു മാസത്തിനുള്ളില്‍ നിര്‍ത്തലാക്കുമെന്ന് അബൂദാബി ട്രാഫിക് പോലീസ്. കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരുമെന്നും പോലീസ് വ്യക്തമാക്കി.

രണ്ടു മാസത്തിനുള്ളില്‍ 50 ശതമാനം ഇളവ് പിന്‍വലിക്കും. ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ആലോചന. പതിനായിരം ദിര്‍ഹത്തിന് മുകളിലായിരിക്കും ഇത്തരക്കാര്‍ക്ക് പിഴ ചുമത്തുകയെന്ന്
അബൂദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹര്‍തി പറഞ്ഞു. 

നിയമ ലംഘകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും ഇമിഗ്രേഷന്‍, എയര്‍പോര്‍ട്ട് അധികൃതര്‍ക്കും നല്‍കുന്നതിനാല്‍ പിഴയൊടുക്കാത്ത പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ അബൂദാബിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 77 ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 42 ശതമാനം കൂടുതലാണിതെന്നും അദ്ദേഹം പറഞ്ഞു. 2015ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 54 പേരാണ് അബൂദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

ട്രാഫിക് പിഴയൊടുക്കാതെ പ്രവാസികള്‍ക്ക് യുഎഇ വിടാനാകില്ല: അബൂദാബി പോലീസ്

SUMMARY: Abu Dhabi traffic authorities intend to intensify penalties against road offenders by scrapping a long-standing 50 per cent cut in fines, mainly speeding.

Keywords: UAE, Abu Dhabi, Traffic fine, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia