ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ ഇനി പ്രവാസികള്‍ക്കും ഭൂമി സ്വന്തമാക്കാം

 


ദുബൈ: (www.kvartha.com 21.06.2016) യുഎഇ പൗരന്മാര്‍ അല്ലാത്തവര്‍ക്കും ഇനി മുതല്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ ഏരിയയില്‍ ഭൂമി സ്വന്തമാക്കാമെന്ന പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.

205, 206, 207 എന്നീ പ്ലോട്ട് നമ്പറുകളിലേയും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ ഏരിയ (521)ലേയും ഭൂമിയും കെട്ടിടങ്ങളുമാണ് വിദേശികള്‍ക്ക് വാങ്ങാനാവുക.

പുതിയ പ്രഖ്യാപനം നിരവധി വിദേശികള്‍ക്ക് പ്രയോജനകരമാകും. 99 വര്‍ഷത്തില്‍ കുറയാതെയുള്ള കാലാവധിയില്‍ ഭൂപ്രദേശങ്ങള്‍ പാട്ടത്തിനെടുക്കാനും പുതിയ ഉത്തരവ് ഉടമകള്‍ക്ക് അവകാശം നല്‍കുന്നുണ്ട്.

ദുബൈ വ്യോമയാന മേഖലയില്‍ തുടര്‍ച്ചയായി വളര്‍ച്ച നിറവേറ്റുന്ന ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പുതിയ പ്രഖ്യാപനങ്ങളുടെ ലക്ഷ്യം.
ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ ഇനി പ്രവാസികള്‍ക്കും ഭൂമി സ്വന്തമാക്കാം

SUMMARY: HH Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has announced that non-UAE nationals can buy land in the Dubai World Central area.

Keywords: HH Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister, UAE, Ruler of Dubai, Announced, Non-UAE nationals, Buy, Land, Dubai World Central area.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia