ജീവനക്കാരനാണെന്ന വ്യാജേന കടയില്‍ വെച്ച് യുവതിയെ അപമാനിച്ചു; വിദേശിക്കെതിരെ യുഎഇയില്‍ വിചാരണ തുടങ്ങി

 


ADVERTISEMENT

ദുബൈ: (www.kvartha.com 02.07.2020) ജീവനക്കാരനാണെന്ന വ്യാജേന ഷോപ്പിങ് മാളിലെ കടയില്‍ വെച്ച് യുവതിയെ ലൈംഗിക ഉപദ്രവമേല്‍പ്പിച്ച വിദേശിക്കെതിരെ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. മാര്‍ച്ച് മൂന്നിന് മാളിനുള്ളിലെ വസ്ത്ര വില്‍പനശാലയിലെ ചെയ്ഞ്ചിങ് റൂമിലായിരുന്നു സംഭവം. കടയിലെ ജീവനക്കാരനാണെന്ന വ്യാജേന യുവതിയെ അടുത്തേക്ക് വിളിച്ചുവരുത്തുകയും അവരുടെ കൈയില്‍ പിടിച്ച് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്.

സംഭവത്തെ തുടര്‍ന്ന് ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു. പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. കേസില്‍ ജൂലൈ 15ന് കോടതി വിധി പറയും. ക്യാമറകളില്ലാത്ത സ്ഥലത്തു വച്ച് തൊഴില്‍രഹിതനായ പ്രതി കടയിലെ ജീവനക്കാരനാണെന്ന വ്യാജേന യുവതിയെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു.

ജീവനക്കാരനാണെന്ന വ്യാജേന കടയില്‍ വെച്ച് യുവതിയെ അപമാനിച്ചു; വിദേശിക്കെതിരെ യുഎഇയില്‍ വിചാരണ തുടങ്ങി

Keywords:  Dubai, News, Gulf, World, Accused, Crime, Woman, Molestation, shop, Police, Case, Complaint, Police Station, Court, Expat taken into custody for molesting woman in shop
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia