യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്നശേഷം രാജ്യം വിടാന്‍ ശ്രമം; പ്രവാസി യുവാവ് അറസ്റ്റില്‍
Feb 15, 2020, 14:31 IST
ADVERTISEMENT
അജ്മാന്‍: (www.kvartha.com 15.02.2020) സുഹൃത്തിനെ കുത്തിക്കൊന്നശേഷം രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റില്‍. 38കാരനായ ഏഷ്യക്കാരനാണ് അറസ്റ്റിലായത്. അജ്മാനിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് സുഹൃത്തിനെ നിരവധി തവണ കുത്തിയശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. രാത്രി 10.30ഓടെയാണ് കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുബൈ പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.
രാജ്യം വിടാനായി ഒരു ടാക്‌സി കാറില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. അജ്മാന്‍ മുസ്സല ഗ്രൗണ്ടിന് സമീപത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് കൊല്ലപ്പെട്ടയാളും എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരിലൊരാളാണ് പിന്നീട് കത്തി കൊണ്ട് നിരവധി തവണ കുത്തിയത്. തുടര്‍ന്ന് മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഇയാള്‍ ഒരു ടാക്‌സി വാഹനത്തില്‍ സ്ഥലംവിട്ടുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
Keywords: Ajman, News, gulf, Arrest, Arrested, Police, Crime, friend, Friends, Escaped, World, Expat attack against friend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.