മലമുകളിലെ കൂളറില്‍ നിന്നും വെള്ളം കുടിക്കുന്നതിനിടയില്‍ എമിറേറ്റി യുവാവ് ഷോക്കേറ്റ് മരിച്ചു

 



റാസല്‍ഖൈമ: (www.kvartha.com 01.06.2016) മലമുകളിലെ കൂളറില്‍ നിന്നും വെള്ളം കുടിക്കുന്നതിനിടയില്‍ എമിറേറ്റി യുവാവ് ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് റാസല്‍ ഖൈമ പോലീസിലെ കണ്ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
സലേം അല്‍ ഹിലില്‍ അല്‍ ഷെഹിയാണ് (29) മരിച്ചത്. ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളം കുടിക്കാനായി ഇദ്ദേഹം ഒറ്റയ്ക്കാണ് കൂളറിനടുത്തെത്തിയത്. അതിനാല്‍ ഷോക്കേറ്റത് വൈകിയാണ് സുഹൃത്തുക്കള്‍ അറിഞ്ഞത്.

മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലമുകളിലെ കൂളറില്‍ നിന്നും വെള്ളം കുടിക്കുന്നതിനിടയില്‍ എമിറേറ്റി യുവാവ് ഷോക്കേറ്റ് മരിച്ചു

SUMMARY: A 29-year-old Emirati young man was electrocuted to death while drinking from a cold water dispenser on the top of a mountain in the emirate.

Keywords: Gulf, UAE, Ras Al Khaimah, 29-year-old, Emirati young man,Electrocuted, Death, Drinking, Cold water dispenser, Top, Mountain, Emirate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia