SWISS-TOWER 24/07/2023

21 മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്തു; പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എമിറേറ്റി മാതൃകയായി

 


ADVERTISEMENT

ദുബൈ: (www.kvartha.com 13.08.2015) ഇടതു കൈ നല്‍കുന്നത് വലതുകൈ അറിയരുതെന്നാണ് സല്‍കര്‍മ്മത്തിന്റെ പ്രമാണം. പക്ഷേ നമ്മില്‍ പലരും ചെയ്യുന്ന നല്ല പ്രവൃത്തി വലുതായാലും ചെറുതായാലും അത് മറ്റുള്ളവര്‍ അറിയണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് മാത്രമാണ് 21 മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്ത എമിറേറ്റി ലോകത്തിന് മാതൃകയാകുന്നത്.

ദാര്‍ അല്‍ ബേര്‍ സൊസൈറ്റിക്കാണ് ഇദ്ദേഹം വന്‍ തുക സംഭാവന ചെയ്തിരിക്കുന്നത്. ഷാംഖയില്‍ 800ഓളം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പള്ളി നിര്‍മ്മിക്കാന്‍ 4.5 മില്യണ്‍ ദിര്‍ഹം, ദുബൈയിലെ ഡ്രാഗണ്‍ മാര്‍ട്ടിന് പിന്‍ ഭാഗത്ത് ഒരു ഇസ്ലാമിക് സെന്റര്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 8.5 മില്യണ്‍ ദിര്‍ഹം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സംഭാവന തുക പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഡിഎബിഎസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വായ്പ വാങ്ങിയ തുക തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരുടെ കടബാധ്യത തീര്‍ക്കാന്‍ 8 മില്യണ്‍ ദിര്‍ഹം അങ്ങനെ നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റി ചെയര്‍മാന്‍ ഖല്‍ഫന്‍ ഖലീഫ അല്‍ മസ്‌റൂയി അറിയിച്ചു.
21 മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്തു; പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എമിറേറ്റി മാതൃകയായി

SUMMARY: An Emirati philanthropist has generously supported the charitable, humanitarian and social projects of Dar Al Ber Society, DABS, with a donation of Dh21 million.

Keywords: Emirati, Philanthropist, Dar Al Ber Society, DABS, 21 million Dirham,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia