ജിറ്റെക്‌സ് ഷോപ്പര്‍ 2015; സന്ദര്‍ശകരെ കാത്തിരിക്കുന്നത് ഡിജിറ്റല്‍ അല്‍ഭുതങ്ങളും ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളും

 


ദുബൈ: (www.kvartha.com 03.10.2015) അല്‍ഭുതപ്പെടുത്തുന്ന ഡിജിറ്റല്‍ ശേഖരമൊരുക്കി ജിറ്റെക്‌സ് ഷോപ്പര്‍ 2015. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 3 ശനിയാഴ്ചയാണ് ജിറ്റെക്‌സ് ഷോപ്പര്‍ ആരംഭിച്ചത്. ഡിജിറ്റല്‍ ഉല്പന്നങ്ങള്‍ വന്‍ വിലക്കുറവിലാണിവിടെ ലഭിക്കുക. കൂടാതെ ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജിറ്റെക്‌സ് ഷോപ്പറിന് തുടക്കം കുറിച്ചത്. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വിലക്കുറവില്‍ ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്‍ ലഭിക്കുന്നത് ഇവിടെ നിന്നുമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.


സാങ്കേതികവിദ്യകളോട് അനുഭാവം പുലര്‍ത്തുന്ന ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പ്രതിവര്‍ഷം ജിറ്റെക്‌സ് ഷോപ്പറിലെത്തുന്നു. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഷോയില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഐറ്റങ്ങള്‍ വരെയുണ്ട്.

ലെനോവോ, ഡെല്‍, സാംസങ്, തോഷിബ, ഒബി വേള്‍ഡ് ഫോണ്‍ തുടങ്ങി അന്താരാഷ്ട്ര ബ്രാന്റുകള്‍ക്കൊപ്പം പ്രാദേശിക റീട്ടെയ്‌ലര്‍മാരായ ജാക്കീസ്, ജുംബോ, മാക്‌സ് ഇലക്ട്രോണിക്‌സ്, പ്ലഗ് ഇന്‍സ്, ഷറഫ് ഡിജി എന്നിവരുടെ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

ജിറ്റെക്‌സ് ഷോപ്പര്‍ 2015; സന്ദര്‍ശകരെ കാത്തിരിക്കുന്നത് ഡിജിറ്റല്‍ അല്‍ഭുതങ്ങളും ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളും


SUMMARY: Amid a razzle-dazzle display of a breathtaking array of digital marvels, a spate of alluring prizes, bargains and gifts worth millions of dirhams beckons technology and gadget enthusiasts to Gitex Shopper, which opens today at the Dubai World Trade Centre.

Keywords: Dubai, UAE, Gitex shopper,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia