കൊറോണ; ബഹ്‌റൈനില്‍ ആറ് പേര്‍ക്കുകൂടി സ്ഥിരീകരിച്ചു, ഇതോടെ രോഗബാധ കണ്ടെത്തിയവരുടെ എണ്ണം എട്ടായി

 


മനാമ: (www.kvartha.com 25.02.2020) ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധ ആറ് പേര്‍ക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. അടുത്തിടെ ഇറാനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ബഹ്‌റൈനികളും നാല് പേര്‍ സൗദി സ്വദേശികളുമാണ്. കൊറോണ സ്ഥീരികരിച്ചവരെയും ഇവരുടെ കൂടെയുണ്ടായിരുന്നവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അടുത്ത 48 മണിക്കൂറിലേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു. ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും അസുഖം കണ്ടെത്തിയാല്‍ ഉടന്‍ പ്രത്യേക കേന്ദ്രത്തില്‍ ചികിത്സ നല്‍കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

കൊറോണ; ബഹ്‌റൈനില്‍ ആറ് പേര്‍ക്കുകൂടി സ്ഥിരീകരിച്ചു, ഇതോടെ രോഗബാധ കണ്ടെത്തിയവരുടെ എണ്ണം എട്ടായി

Keywords:  Manama, News, Gulf, World, Health, Death, coronavirus, Bahrain, Flight, Treatment, Eight coronavirus cases confirmed in Bahrain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia