യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ ജൂലൈ 17ന്; ഐകോപ്

 


ദുബൈ: (www.kvartha.com 12/07/2015) അറബ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ജൂലൈ 17 വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രാദേശിക ജ്യോതിര്‍ ഗവേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ദി ഇസ്ലാമിക് ക്രസന്റ് ഒബ്‌സര്‍വേഷന്‍ പ്രൊജക്റ്റും (ഐകോപ്) ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.

അതേസമയം ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗീകമായി സ്ഥിരീകരിക്കാനാകൂ.
യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ ജൂലൈ 17ന്; ഐകോപ്

ശവ്വാല്‍ മാസപ്പിറവി വ്യാഴാഴ്ച, ജൂലൈ 16ന് കാണപ്പെടുമെന്നാണ് ഐകോപ് മേധാവി മുഹമ്മദ് ഷൗക്കത്ത് അവ്ദാഹ് അറിയിച്ചത്.

കൂടാതെ ഷാര്‍ജ പ്ലാനറ്റേറിയവും സമാനമായ സൂചനകളാണ് നല്‍കിയത്. യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ജൂലൈ 17 വെള്ളിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്വറെന്ന് ഷാര്‍ജ പ്ലാനറ്റേറിയവും വ്യക്തമാക്കുന്നു.

Updated
SUMMARY: Two local bodies have predicted first day of Eid Al Fitr will be Friday, July 17. The Islamic Crescent Observation Project (Icop) has said that astronomically Eid Al Fitr of Hijri year 1436 will be on Friday, July 17 in most Muslim countries, considering that sighting of the moon is a condition for the beginning of the month of Shawwal.

Keywords: UAE, Arab countries, Eid ul Fitr,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia