ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക്‌സ് കാപ്പുകള്‍

 


മക്ക: (www.kvartha.com 22.06.2016) ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക്‌സ് കാപ്പുകള്‍. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

ഓരോ തീര്‍ത്ഥാടകന്റേയും വ്യക്തിവിവരങ്ങള്‍ ഈ കാപ്പുകളില്‍ ശേഖരിക്കും. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, അഡ്രസ് തുടങ്ങിയ വിവരങ്ങളായിരിക്കും ഇതില്‍.

കൂടാതെ തീര്‍ത്ഥാടകന് സേവനം ലഭ്യമാക്കിയ ട്രാവല്‍ ഏജന്റുമാരുടെ പേരു വിവരങ്ങള്‍, മക്കയിലേയും മദീനയിലേയും താമസ വിവരങ്ങള്‍, ടെലിഫോണ്‍ നമ്പറുകള്‍ എന്നിവയും ഇതിലുണ്ടാകും.

ഉംറ അണ്ടര്‍ സെക്രട്ടറി ഈസ മുഹമ്മദ് റവാസിനെ ഉദ്ദരിച്ച് അറബ് ന്യൂസാണിത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അറബി സംസാരിക്കാത്തവര്‍, പ്രായമായവര്‍, കാണാതാകുന്നവര്‍ എന്നിവര്‍ക്ക് ഈ കാപ്പുകള്‍ സഹായകമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ചിലവ് കുറഞ്ഞതും ഭാരംകുറഞ്ഞതും വെള്ളത്തേയും പോറലുകളേയും പ്രതിരോധിക്കുന്നതുമാണ് ഈ കാപ്പുകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക്‌സ് കാപ്പുകള്‍

SUMMARY: To ensure better safety and ease for the pilgrims, an electronic bracelet has been launched by the Ministry of Haj and Umrah.

Keywords: Saudi Arabia, Ensure, Safety, Ease, Pilgrims, Electronic, Bracelet, Launched, Ministry of Haj and Umrah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia