284,344 ദിര്‍ഹത്തിന്റെ ഫോണുകള്‍ മോഷ്ടിച്ച രണ്ട് അഫ്ഗാന്‍ പൗരന്മാരെ ജയിലിലടച്ചു

 


നായിഫ്: (www.kvartha.com 06.11.2016) 284,344 ദിര്‍ഹം വില വരുനന്‍ മൊബൈല്‍ ഫോണുകളും ടാബുകളും മോഷ്ടിച്ച രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ക്ക് 2 വര്‍ഷം തടവും നാടുകടത്തലും. പ്രതികള്‍ക്ക് 32ഉം 26ഉം വയസാണ് പ്രായം. ഇരുവരും തൊഴില്‍ രഹിതരാണ്.

നായിഫില്‍ 2014 ആഗസ്ത് 13നാണ് മോഷണം നടന്നത്. 2 പേര്‍ കൂടി കേസില്‍ പ്രതിസ്ഥാനത്തുണ്ട്. ഇവര്‍ രാജ്യം വിട്ടുവെന്നാണ് റിപോര്‍ട്ട്.

273 സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടുന്ന 24 പെട്ടികളും 17 ടാബുകള്‍ ഉള്‍പ്പെടുന്ന 4 പെട്ടികളുമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്.

ഷാര്‍ജയിലുള്ള പാക്കിസ്ഥാനിക്കാണിവര്‍ മോഷണ വസ്തുക്കള്‍ വില്‍ക്കുന്നത്. മൊബൈല്‍ ഷോപ്പിലെ സിസിടിവി ക്യാമറയില്‍ നിന്നുമാണ് പ്രതികളുടെ മുഖം വ്യക്തമായത്.

SUMMARY: Two Afghani men were sentenced to two years each in jail, followed by deportation, on Sunday for breaking into a general trading company's store and robbing Dh284,344 worth of mobile phones and tablets.

284,344 ദിര്‍ഹത്തിന്റെ ഫോണുകള്‍ മോഷ്ടിച്ച രണ്ട് അഫ്ഗാന്‍ പൗരന്മാരെ ജയിലിലടച്ചു


Keywords: Gulf, UAE, Robbery, Mobile Phone, Tab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia