ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ബ്ലാക് മെയില്‍; യുഎഇയില്‍ യുവാവിന്റെ പരാതിയില്‍ 22കാരി അറസ്റ്റില്‍

 


ദുബൈ: (www.kvartha.com 16.01.2020) ലൈംഗിക ബന്ധം രഹസ്യമായി ക്യാമറയില്‍ ചിത്രീകരിച്ച് ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത 22കാരി അറസ്റ്റില്‍. തൊഴില്‍ രഹിതയായ മൊറോക്കന്‍ യുവതിയാണ് അറസ്റ്റിലായത്. ബഹ്‌റൈനില്‍ ഒരു സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറായി ജോലി ചെയ്യുന്ന 39 വയസുകാരനെയാണ് യുവതി രണ്ട് ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ (3.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ആവശ്യപ്പെട്ട് ഭീഷണി ഉയര്‍ത്തിയത്. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് ഫോണിലൂടെയായിരുന്നു ഭീഷണി.

അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ 11നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനാസ്പദമായ സംഭവം അതിനും രണ്ടാഴ്ച മുമ്പാണ് നടന്നത്. ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റ് വഴിയാണ് താന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. താന്‍ യുഎഇയിലാണ് താമസിക്കുന്നതെന്നും ഒക്ടോബര്‍ ആറിന് ബഹ്‌റൈനില്‍ വരുമെന്നും യുവതി പറയുകയും പിന്നീട് ബഹ്‌റൈനിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താന്‍ താമസിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു. ചില വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപില്‍ അയച്ചുനല്‍കിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചതനുസരിച്ച് പരാതിക്കാരന്‍ യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയും അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

തുടര്‍ന്ന് യുവതി രഹസ്യമായി പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ പരാതിക്കാരന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് മുഴുവന്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. രണ്ട് ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ നല്‍കിയില്ലെങ്കില്‍ ഇവ പ്രചരിപ്പിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പരാതിക്കാരന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നതിനാല്‍ അത് മുതലെടുത്തായിരുന്നു യുവതിയുടെ ബ്ലാക് മെയില്‍.

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ബ്ലാക് മെയില്‍; യുഎഇയില്‍ യുവാവിന്റെ പരാതിയില്‍ 22കാരി അറസ്റ്റില്‍

യുവാവ് ബഹ്‌റൈന്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 24ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. യുവതിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. കേസില്‍ ജനുവരി 26ന് കോടതി ശിക്ഷ വിധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, News, Gulf, World, Woman, Arrest, Police, Crime, Complaint, Court, Dubai woman expat arrested for blackmails man in UAE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia