8 നഗരങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തീരുമാനം പ്രാബല്യത്തില്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 29.12.2021) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. അംഗോളയിലെ ലുവാന്‍ഡ, ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, കെനിയയിലെ നെയ്‌റോബി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, യുഗാണ്ടയിലെ എന്റബ്ബി, ഘാനയുടെ തലസ്ഥാനമായ അക്ര, ഐവറികോസ്റ്റിലെ അബീദ്ജാന്‍, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ എന്നിവിടങ്ങളില്‍ നിന്നുള്ള സെര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. 
Aster_MIMS

ഈ നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. കൊണാക്രിയില്‍ നിന്ന് സെനഗള്‍ തലസ്ഥാനമായ ഡാകറിലേക്കുള്ള യാത്രക്കാരെയും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ദുബൈയില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സെര്‍വീസുകള്‍ തടസമില്ലാതെ തുടരും. 

8 നഗരങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തീരുമാനം പ്രാബല്യത്തില്‍

Keywords:  Dubai, News, Gulf, World, Flight, Emirates Airlines, Dubai travel, Emirates, Suspends, Notice, Dubai travel: Emirates suspends flights from 8 destinations until further notice
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia