Mosque | ലോകത്തെ ആദ്യ ത്രീഡി പിന്റഡ് പള്ളി നിര്‍മിക്കാനായി ദുബൈ ഒരുങ്ങുന്നു; 2025ല്‍ പൂര്‍ത്തിയാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) ലോകത്തെ ആദ്യ ത്രീഡി പിന്റഡ് പള്ളി നിര്‍മിക്കാനായി ദുബൈ ഒരുങ്ങുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം മുന്‍നിര്‍ത്തി നടപ്പാക്കുന്ന പദ്ധതി 2025ല്‍ പൂര്‍ത്തിയാകും.

Aster mims 04/11/2022

2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയില്‍ 600 പേര്‍ക്ക് നമസ്‌കരിക്കാനാകും. ഈ വര്‍ഷം ഒക്ടോബറില്‍ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കും. അടുത്ത വര്‍ഷം റോബോടിക് പ്രിന്റര്‍ പ്രവര്‍ത്തിപ്പിക്കും. അസംസ്‌കൃത വസ്തുക്കളും ഒരു പ്രത്യേക കോണ്‍ക്രീറ്റ് മിശ്രിതവും ഉപയോഗിച്ച് ഓരോ മണിക്കൂറിലും രണ്ട് ചതുരശ്ര മീറ്റര്‍ പ്രിന്റ് ചെയ്യാനുള്ള ശേഷി പ്രിന്ററിന് ഉണ്ട്.

Mosque | ലോകത്തെ ആദ്യ ത്രീഡി പിന്റഡ് പള്ളി നിര്‍മിക്കാനായി ദുബൈ ഒരുങ്ങുന്നു; 2025ല്‍ പൂര്‍ത്തിയാകും

അടുത്ത നാല് മാസത്തിനുള്ളില്‍ ഘടന നിര്‍മിക്കും. ഡിപാര്‍ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് (IACAD) ആണ് നിര്‍മാണത്തിന് മുന്‍കൈയെടുക്കുന്നത്.

Keywords: Dubai, News, Gulf, World, Mosque, Religion, Dubai to build world’s first 3D-printed mosque.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia