ദുബൈയില്‍ 5 മണിക്കൂറില്‍ 107 വാഹനാപകടങ്ങള്‍

 


ദുബൈ: (www.kvartha.com 06.12.2016) കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദുബൈ നഗരത്തില്‍ വാഹനാപകടങ്ങള്‍. അഞ്ച് മണിക്കൂറിനുള്ളില്‍ 107 വാഹനാപകടങ്ങളാണ് ഞായറാഴ്ച ദുബൈയില്‍ രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 4 മണി മുതല്‍ 9 മണിവരെ 1,062 കോളുകളാണ് പോലീസ് കണ്‍ ട്രോള്‍ റൂമില്‍ ലഭിച്ചത്.

വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മൂടല്‍ മഞ്ഞുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണെന്നും അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മേധാവി അല്‍ ഖസ്‌റാജി പറഞ്ഞു.

ദുബൈയില്‍ 5 മണിക്കൂറില്‍ 107 വാഹനാപകടങ്ങള്‍

SUMMARY: The Dubai Police recorded 107 traffic accidents during foggy weather conditions in the space of five hours on Sunday morning. The police received 1,062 SOS calls from 4am to 9am.

Keywords: Gulf, UAE, Dubai, Accidents
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia