വീട്ടുകാര്‍ അറിയാതെ ദുബൈ കാണാനെത്തി; 19കാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 23.12.2020) വീട്ടുകാര്‍ അറിയാതെ ദുബൈ കാണാനെത്തിയ 19കാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്. താമസിക്കാന്‍ മുറിയെടുക്കുമ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ കാര്യങ്ങല്‍ മനസിലാക്കുകയും കുട്ടിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കോണ്‍സുലേറ്റിനു കൈമാറുകയും കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. 
Aster_MIMS

പെണ്‍കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് താമസ സൗകര്യമൊരുക്കുകയും മാതൃസഹോദരിയെ ദുബൈയില്‍ എത്തിക്കുകയും ചെയ്തു. ഇരുവരും ദുബൈയില്‍ രണ്ടാഴ്ച ദുബൈയില്‍ തങ്ങി എല്ലാ കാഴ്ചകളും ആസ്വദിച്ചാണ് മടങ്ങിയത്. ശാന്തവും സുരക്ഷിതവും അതിമനോഹരവുമായ ദുബൈ കാണാന്‍ ഏറെനാളായി ആഗ്രഹിക്കുന്നുവെന്നുവെന്നും ദൃശ്യമാധ്യമങ്ങളിലൂടെ ദുബൈയിയെ അടുത്തറിഞ്ഞപ്പോള്‍ വരാന്‍ തീരുമാനിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു.

വീട്ടുകാര്‍ അറിയാതെ ദുബൈ കാണാനെത്തി; 19കാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്

Keywords:  Dubai, News, Gulf, World, Top-Headlines, Girl, Police, Dubai Police reunite girl with her family after she was reported missing in Europe
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia