ദുബൈ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസ് സ്വകാര്യ കാർ പരേഡുകൾ നിരോധിച്ചു. നിരോധനം ലംഘിക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും പോലീസ് അറിയിച്ചു. മൂന്ന് മുതൽ ആറ് മാസം വരെയായിരിക്കും വാഹനങ്ങൾ പിടിച്ചുവെക്കുക. ദുബൈ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സഫീൻ മാധ്യമപ്രവർത്തകർക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഗരത്തിലെ പ്രമുഖ റോഡുകളായ ജുമൈറ, ജെ.ബി.ആർ, മംസർ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രസ്തുത റോഡുകളിൽ ദേശീയ ദിനത്തിൽ കാർ പരേഡുകൾ നടക്കുക പതിവാണ്. ഇത്തരം പരേഡുകൾ ഗതാഗത തടസങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് ശല്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ജനറൽ മുഹമ്മദ് സെയ്ഫ് വ്യക്തമാക്കി. ആഘോഷങ്ങൾക്കായി സൈഡ് വാക്കുകളും പാർക്കുകളും ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചു.
SUMMERY: Dubai Police has banned private car parades during the National Day celebrations on the streets of the emirate. It said it will confiscate the vehicles of offenders for a period ranging between 3 to 6 months.
Keywords: Gulf, UAE, National Day, Dubai, Car parade, Ban, Jumeirah, JBR, Mamzar, Park, Celebration,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.