കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സംഘം ദുബൈയില്‍ അറസ്റ്റില്‍
Feb 4, 2020, 14:52 IST
ദുബൈ: (www.kvartha.com 04.02.2020) കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സംഘം ദുബൈയില്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 32 ദശലക്ഷം ദിര്‍ഹത്തിലേറെ കൊള്ളയടിച്ച സംഘത്തിലെ ഒമ്പത് ആഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായത്. ഫോക്‌സ് ഹണ്ട് എന്ന പേരില്‍ ദുബൈ പൊലീസ് തുടക്കമിട്ട ഓപ്പേറേഷനിലാണ് അന്താരാഷ്ട്ര തട്ടിപ്പ് സംഘം അറസ്റ്റിലായത്. വിവിധ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുകയും നിയമനത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ വഴി പണം ഈടാക്കിയും തട്ടിപ്പ് നടത്തുകയായിരുന്നു.
നിക്ഷേപകര്‍ക്ക് ലാഭം വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. 18 രാജ്യങ്ങളിലായി തുടങ്ങിയ 81 വ്യാജ സ്ഥാപനങ്ങള്‍ വഴിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇമെയില്‍ ഫിഷിംഗ് വഴി വിവരങ്ങള്‍ ചോര്‍ത്തുന്ന ഇവര്‍ നിരവധി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം തട്ടിയിരുന്നു. 1126 ക്രെഡിറ്റുകള്‍ വഴി ഇവര്‍ 32 ദശലക്ഷം ദിര്‍ഹം അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ഇരകളിലൊരാളായി നിന്ന് കൊണ്ടാണ് പൊലീസ് ഇവരെ വലയിലാക്കിയതെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. ദുബൈ പൊലീസിന്റെ ചരിത്രത്തിലെ തന്നെ വലിയ നേട്ടങ്ങളിലൊന്നാണ് ഇവരുടെ അറസ്റ്റ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.