SWISS-TOWER 24/07/2023

Change | ദുബൈയില്‍ സാലിക് ടോള്‍ നിരക്കുകളില്‍ മാറ്റങ്ങള്‍; ജനുവരി അവസാനം മുതല്‍ പുതിയ സംവിധാനം

 
Dubai Salik's variable road toll pricing will start by the end of January, announced Chief Executive Officer Ibrahim Sultan Al-Haddad.
Dubai Salik's variable road toll pricing will start by the end of January, announced Chief Executive Officer Ibrahim Sultan Al-Haddad.

Photo Credit: X/Dubai Media Office, Salik

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നു.
● തിരക്ക് ലഘൂകരിക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നു.
● ദുബൈയില്‍ പത്ത് സാലിക് ടോള്‍ ഗേറ്റുകളാണ് ഉള്ളത്. 

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) സാലിക്കിന്റെ വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇബ്രാഹിം സുല്‍ത്വാന്‍ അല്‍-ഹദ്ദാദ് അറിയിച്ചു. ഇത് ദുബൈയിലുടനീളമുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. എല്ലാവര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ലഘൂകരിക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

Aster mims 04/11/2022

വാരാന്ത്യത്തില്‍- രാവിലെ തിരക്കേറിയ സമയങ്ങളില്‍- 6 മുതല്‍ 10 വരെ - ആറ് ദിര്‍ഹം, വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളില്‍- 4 മുതല്‍ എട്ട് വരെ- ആറ് ദിര്‍ഹം, തിരക്കില്ലാത്ത സമയങ്ങളായ പകല്‍ 10 മുതല്‍ 4 വരെയും രാത്രി എട്ടുമുതല്‍ അതിരാവിലെ 1 മണിവരെ- നാല് ദിര്‍ഹം, ഞായറാഴ്ചകളില്‍-പൊതുഅവധി ദിവസങ്ങള്‍ പ്രത്യേക പരിപാടികള്‍ ഉള്ള ദിവസങ്ങള്‍ ഒഴികെ നാല് ദിര്‍ഹം, അര്‍ദ്ധരാത്രിയിലും അതിരാവിലെയുമുള്ള യത്രികര്‍ക്ക് ( 1- 6) സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമായിരിക്കും. 

ദുബൈയില്‍ പത്ത് സാലിക് ടോള്‍ ഗേറ്റുകളാണ് ഉള്ളത്. അല്‍ മംമ്‌സാര്‍ നോര്‍ത്ത് (അല്‍ ഇത്തിഹാദ് റോഡ്), അല്‍ മംമ്‌സാര്‍ സൗത്ത് (അല്‍ ഇത്തിഹാദ് റോഡ്), ആല്‍ മക്തൂം ബ്രിഡ്ജ് (ഉമ്മ് ഹുറൈര്‍ റോഡ്), എയര്‍പോര്‍ട്ട് ടണല്‍ (ബെയ്‌റൂത്ത് സ്ട്രീറ്റ്), അല്‍ ഗാര്‍ഹുഡ് ബ്രിഡ്ജ് (ശൈഖ് റാശിദ് റോഡ്), അല്‍ സഫ നോര്‍ത്ത് (ശൈഖ് സായിദ് റോഡ്), ബിസിനസ് ബേ ക്രോസിങ് (അല്‍- ഖെയ്ല്‍ റോഡ്), അല്‍ ബര്‍ശ ശൈഖ് സായിദ് റോഡ്), ജബെല്‍ അലി (ശൈ ഖ് സായിദ് റോഡ്), അല്‍ സഫ നോര്‍ത്ത് (ശൈഖ് സായിദ് റോഡ്) എന്നിവയാണവ.

#Dubai #Salik #UAE #traffic #toll #news #MiddleEast

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia