മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് രണ്ട് വര്‍ഷം തടവ്

 


ദുബൈ: (www.kvartha.com 26.11.2016) മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് ദുബൈ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായ വീട്ടമ്മയ്ക്ക് രണ്ട് വര്‍ഷം തടവ്. ദുബൈ പ്രഥമ കോടതിയാണ് ശിക്ഷ വിധിച്ചത്. 38 ട്രമഡോള്‍ ടാബ്ലറ്റുകളും 187.2 ഗ്രാം ഹാഷിഷുമാണ് ഈജിപ്ഷ്യന്‍ പൗരയില്‍ നിന്നും കണ്ടെടുത്തത്. ലഗേജില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണിവര്‍ അറസ്റ്റിലായത്.

പിടികൂടുമ്പോള്‍ വീട്ടമ്മ കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനാണ് മയക്കുമരുന്ന് കടത്തിയതെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു.

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് രണ്ട് വര്‍ഷം തടവ്

SUMMARY: A housewife, who was arrested at the Dubai international airport with drugs in her possession, has been sentenced to two years in jail on drug charges.

Keywords: Gulf, UAE, Dubai, Airport, Drugs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia