● 3 അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി.
● അപകടത്തിന്റെ കാരണം വ്യക്തമല്ല.
ദുബൈ: (KVARTHA) മെട്രോ സ്റ്റേഷന് (Metro Station) സമീപമുള്ള ഗോഡൗണില്‍ തീപിടിത്തം. ദേരയിലെ (Deira) അബൂബക്കര്‍ അല്‍ സിദ്ദിഖ് (Abu Baker Al Siddique) മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു ഗോഡൗണില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണമാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ തുടങ്ങിയതായി പ്രദേശത്തിന് സമീപം താമസിക്കുന്നവര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട് ചെയ്തു. രാവിലെ 9.30ഓടെയാണ് സംഭവമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അപകടത്തിന്റെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ജനസാന്ദ്രതയുള്ള പ്രദേശത്ത് നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ കാണാം. പ്രദേശത്താകെ അന്തരീക്ഷത്തില്‍ കറുത്ത പുക ഉയരുന്നതും ദൃശ്യമായിരുന്നു. മൂന്ന് അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അത് എപ്പോള്‍ അണച്ചുവെന്നതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങളുള്ള ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതരുടെ ഔദ്യോഗിക പ്രസ്താവനയും ഇതുവരെ പുറത്തുവന്നിട്ടില്ല.
#DubaiFire #MetroStation #Blaze #Emergency #Rescue #UAE #MiddleEast