കൊവിഡ് 19; ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

 


ദുബൈ: (www.kvartha.com 24.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഭാഗികമായ ഇളവുകള്‍ അനുവദിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാന്‍ അനുവദിക്കും. മാളുകളും റെസ്റ്റന്റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

ജിം, സ്വിമ്മിങ്പൂള്‍, ബാര്‍, മസാജ് പാര്‍ലറുകള്‍ എന്നിവയില്ലാതെ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. സ്ഥാപനങ്ങളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടാകരുത്. പുറത്തിറങ്ങുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും പുറത്തിറങ്ങുമ്പോള്‍ ധരിക്കണം. ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 1000 ദിര്‍ഹമാണ് പിഴ നല്‍കേണ്ടി വരുന്നത്. വ്യായാമത്തിനും മറ്റും വീടിന്റെ പരിസരത്ത് ഇറങ്ങാം.

അടുത്തുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാം. എന്നാല്‍ 60 വയസിന് മുകളിലുള്ളവരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അതേസമയം അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുത്. അതേസമയം സിനിമാ ശാലകളും, വിനോദകേന്ദ്രങ്ങളും, പ്രാര്‍ത്ഥനാ മുറികളും തുറക്കില്ല. ഏപ്രില്‍ 26 മുതല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ദുബൈ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കും.

കൊവിഡ് 19; ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

Keywords:  Dubai, News, Gulf, World, COVID19, Fine, Restrictions, Family, Visit, Mask, Dubai eases COVID-19 restrictions from April 24
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia