റിസപ്ഷനിസ്റ്റിനെ ബലം പ്രയോഗിച്ച് ചുംബിച്ച ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷ

 


റിസപ്ഷനിസ്റ്റിനെ ബലം പ്രയോഗിച്ച് ചുംബിച്ച ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷ
ദുബായ്: റിസപ്ഷനിസ്റ്റിനെ ബലം പ്രയോഗിച്ച് ചുംബിച്ച ഡ്രൈവര്‍ക്ക് കോടതി മൂന്ന്‌ മാസം തടവ് വിധിച്ചു. 26കാരനായ ജോര്‍ദ്ദാന്‍ സ്വദേശിയാണ്‌ ശിക്ഷയ്ക്ക് വിധേയനായത്. 21കാരിയായ ഫിലിപ്പിനോയാണ്‌ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ജഡ്ജ് ഹമദ് അബ്ദുല്‍ ലത്തീഫ് ജവാദാണ്‌ ശിക്ഷ വിധിച്ചത്. ദുബായ് മീഡിയ സിറ്റിയിലാണ്‌ സംഭവം നടന്നത്. 

കാറിന്റെ താക്കോല്‍ കൊടുക്കാനായി തന്റെ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ഡ്രൈവറെ കാത്തിരുന്ന തന്നെ താക്കോല്‍ വാങ്ങാനെത്തിയ ഡ്രൈവര്‍ ബലമായി വലിച്ചടുപ്പിക്കുകയും ആലിംഗനം ചെയ്യുകയുമാണുണ്ടായതെന്ന്‌ യുവതി കോടതിയില്‍ മൊഴി നല്‍കി. യുവതിയുടെ സഹോദരിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ഡ്രൈവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

English Summery
Dubai: A driver was sentenced to thee months in jail for stealing a kiss from a receptionist in her office.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia