അനാശാസ്യ വീഡിയോ; ദുബൈയിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 01.02.2018) ദുബൈയിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന് സസ്‌പെന്‍ഷന്‍. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി അധികൃതരാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ ക്ലിനിക്കില്‍ നിന്നുമുള്ള അനാശാസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

യുഎ ഇയിലെ പാരമ്പര്യങ്ങള്‍ക്കും സംസ്‌ക്കാരത്തിനും എതിരാണ് വീഡിയോയിലെ ദൃശ്യങ്ങളെന്ന് ദുബൈ ഹെല്‍ത്ത് കെയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അനാശാസ്യ വീഡിയോ; ദുബൈയിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന് സസ്‌പെന്‍ഷന്‍
ഡോക്ടറുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡോക്ടര്‍ക്കെതിരെ അന്തിമ തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സെലിബ്രിറ്റി പ്ലാസ്റ്റിക് സര്‍ജന്‍ എന്നാണ് ഡോക്ടര്‍ ഡോക്ടറെ തന്നെ വിളിക്കുന്നത്. ക്ലിനിക്കിന്റെ വെബ്‌സൈറ്റില്‍ പല സെലിബ്രിറ്റികളുടേയും ചിത്രങ്ങള്‍ ലഭ്യമാണ്. പ്ലാസ്റ്റിക് സര്‍ജറിക്ക് മുന്‍പും ശേഷവും കാണിക്കുന്നതാണ് സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍.

ദുബൈ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഡോക്ടര്‍ക്ക് ക്ലിനിക്കുകളുണ്ട്. ഡോക്ടറുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Dubai Healthcare City authorities are keen to maintain the reputation of the city, Al Baloushi said, adding that this is the first such scandal that has been reported in the 13 years since the Healthcare City was founded.

Keywords: Gulf, UAE, Dubai, Doctor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia