Tragic Death | വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ദുബൈയില്‍ മലയാളി വീട്ടമ്മക്ക് ദാരുണാന്ത്യം

​​​​​​​
 
Image Representing Dubai Car Accident Claims Life of Kerala Woman
Image Representing Dubai Car Accident Claims Life of Kerala Woman

Representational Image Generated by Meta AI

● തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനി മേഴ്സി ജോണ്‍സണ്‍ ആണ് മരിച്ചത്. 
● അല്‍ഐനില്‍ നിന്ന് ദുബായ് എയര്‍പോര്‍ട്ടിലേക്ക് പോകവെയാണ് അപകടം. 
● സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.

ദുബൈ: (KVARTHA) വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ദുബൈയില്‍ മലയാളി വീട്ടമ്മ മരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനി മേഴ്സി ജോണ്‍സണ്‍ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുടുംബത്തോടൊപ്പം അല്‍ഐനില്‍ നിന്ന് ദുബായ് എയര്‍പോര്‍ട്ടിലേക്ക് പോകവെയാണ് അപകടം. 

യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടര്‍ന്ന് വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റവും പുറകിലായി നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാറില്‍ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. മേഴ്സിയുടെ മകന്‍ ഫെബിന്‍, മരുമകള്‍ സ്നേഹ, ഇവരുടെ രണ്ട് മക്കളും അപകടം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരുക്കേറ്റ അഞ്ച് പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേഴ്സിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഫെബിനും ഒരു കുട്ടിയും ആശുപത്രി വിട്ടു. സ്നേഹയും ഒരു കുട്ടിയും ചികിത്സയിലാണ്. ചെക്കോസ്ലോവാക്യയിലുള്ള മറ്റൊരു മകന്‍ അരുണ്‍ ദുബായിലെത്തിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ജോണ്‍സണ്‍. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Malayali woman died in a car accident in Dubai while on her way to the airport. Mercy Johnson, a native of Thrissur, was killed when her car, which was stopped due to another accident, was hit from behind. Her son, daughter-in-law, and two grandchildren were also injured.

#DubaiAccident #TragicDeath #Malayali #UAE #CarAccident #FamilyTragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia