ദുബായില്‍ മലപ്പുറം സ്വദേശിയെ ബിസിനസ് പങ്കാളികള്‍ തട്ടിക്കൊണ്ടുപോയി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബായില്‍ മലപ്പുറം സ്വദേശിയെ ബിസിനസ് പങ്കാളികള്‍ തട്ടിക്കൊണ്ടുപോയി
ദുബായ്: മലപ്പുറം സ്വദേശിയായ യുവാവിനെ ബിസിനസ് പങ്കാളികളായ 16 പേര്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി. ബിനീഷ് മണ്ണഞ്ചേരിയെയാണ്‌ ബിസിനസ് പങ്കാളികള്‍ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇയാളെ ദുബായ് പോലീസ് രക്ഷപ്പെടുത്തി. അല്‍ റഷീദിയയിലെ അപാര്‍ട്ട്മെന്റില്‍ നിന്നും തട്ടിക്കൊണ്ടുപോയ ബിനീഷിനെ അല്‍ ബറഹയിലെ അപാര്‍ട്ട്മെന്റിലാണ്‌ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

 9 വര്‍ഷം മുന്‍പ് ഇവര്‍ നടത്തിവന്ന ഫര്‍ണീച്ചര്‍ ബിസിനസില്‍ നഷ്ടമായ 6,40,000 ദിര്‍ഹം ആവശ്യപ്പെട്ടാണ്‌ ബിനീഷിനെ പങ്കാളികള്‍ തട്ടിക്കൊണ്ടുപോയത്. ദുബായ് പോലീസിലെ ക്രിമിനല്‍ ഇന്‍ വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റിന്റെ തക്കസമയത്തെ ഇടപെടലാണ്‌ ബിനീഷിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. തട്ടിക്കൊണ്ടുപോയ 16 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന്‌ പേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം ജാമ്യത്തിലിറങ്ങി. 

തന്റെ മൂന്ന്‌ സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയാണ്‌ ബിനീഷ് ഫര്‍ണീച്ചര്‍ ബിസിനസ് തുടങ്ങിയത്. എന്നാല്‍ ഫര്‍ണീച്ചര്‍ ഷോറൂമിലെ ജീവനക്കാരന്‍ കമ്പനിയുടെ പണവുമായി മുങ്ങിയതോടെ ബിനീഷ് വെട്ടിലായി. സുഹൃത്തുക്കള്‍ക്ക് വായ്പ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ബിനീഷ് കുഴങ്ങി. ഇതോടെ സുഹൃത്തുക്കള്‍ ഭീഷണിയുമായി രംഗത്തെത്തുകയും പണം ഉടനെ വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വൈകിയതോടെ ബിജീഷിനെ സാദിഖ്, സമീര്‍ എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

ഇതിനിടെ പ്രതികളിലൊരാള്‍ ബിനീഷിന്റെ മലപ്പുറത്തെ വീട്ടിലേയ്ക്ക് വിളിച്ച് ഭീഷണിപെടുത്തുകയും 305 മില്യണ്‍ രൂപ മോചന ദ്രവ്യമായി നല്‍കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തതായി ബിജീഷ് പോലീസിനോട് പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സിഗ്നലിനെ പിന്തുടര്‍ന്നാണ്‌ പോലീസ് ഇവരെ പിടികൂടിയത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia