ദുബായിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ വൈ-ഫൈ കണക്ഷനും

 


ദുബായിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ വൈ-ഫൈ കണക്ഷനും
ദുബായ്: ലോകത്തിലെ ആദ്യ എയര്‍ കണ്ടീഷന്‍ ബസ്‌ കാത്തിരിപ്പുകേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയ ആര്‍ടിഎ ബസ് യാത്രക്കാര്‍ക്കായി കാത്തിരിപ്പുകേന്ദ്രങ്ങളില്‍ വൈ-ഫൈ കണക്ഷനും നല്‍കുന്നു. ഈ വര്‍ഷം അവസാനത്തോടെ 400 എസ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനാണ്‌ ആര്‍ടിഎയുടെ തീരുമാനം.

പദ്ധതിയെക്കുറിച്ചറിഞ്ഞ് നിരവധി സം രംഭകര്‍ പല അഭിപ്രായങ്ങളുമായും പദ്ധതികളുമായും ആര്‍ടിഎയെ സമീപിക്കുന്നുണ്ട്. ഏറ്റവും ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വയ്ക്കുന്ന സം രംഭകന്റെ പദ്ധതിയുമായി മുന്‍പോട്ട് പോകാനാണ്‌ അധികൃതരുടെ തീരുമാനം.

പദ്ധതിയുടെ ദുരുപയോഗം തടയാനായി പദ്ധതിയെ നോള്‍ കാര്‍ഡുമായി ബന്ധപ്പെടുത്താനാണ്‌ തീരുമാനം. നോള്‍ കാര്‍ഡുകള്‍ പഞ്ച് ചെയ്യുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കാനാണ്‌ അധികൃതര്‍ പദ്ധതിയിടുന്നത്.

SUMMERY:  Dubai: In addition to the world’s first air-conditioned bus shelters, the Roads and Transport Authority (RTA) will soon boast another first — Wi-Fi-enabled bus shelters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia