റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ് കണ്ടെത്തിയ യുവതിക്ക് ജയില്‍1

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ് കണ്ടെത്തിയ യുവതിക്ക് ജയില്‍1
ദുബായ്: റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ്‌ കണ്ടെത്തിയത് ഇമെയിലൂടെ സുഹൃത്തുക്കളെ അറിയിച്ച യുവതിക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. കമ്പനിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ്‌ യുവതി ശിക്ഷിക്കപ്പെട്ടത്. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ബ്രോക്കറായ നാല്‍പതുകാരിയായ യുവതിയാണ്‌ തട്ടിപ്പ് കണ്ടെത്തിയതിന്‌ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

യുവതിയുടെ സുഹൃത്തിന്‌ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഒരു പ്രമുഖ കമ്പനിയില്‍ നിന്നും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതാണ്‌ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഈ കമ്പനിയെക്കുറിച്ച് യുവതി ഇന്റര്‍നെറ്റില്‍ അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവില്‍ കമ്പനി നിരവധി തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തുകയും ഈ വിവരം ഇവര്‍ സുഹൃത്തുക്കളെ ഇ മെയിലിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇ മെയില്‍ ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടുകയും ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്‌ കമ്പനി യുവതിക്കെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു. 

തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ താനിനി ആരേ സമീപിക്കുമെന്ന ആശങ്കയിലാണ്‌ യുവതി.

English Summery
Dubai broker faces jail after private name-and-shame email goes viral
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia