SWISS-TOWER 24/07/2023

ദുബായ് പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ അഗ്നിബാധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബായ് പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ അഗ്നിബാധ
ദുബായ്: ദുബായിലെ റാസല്‍ ഖോറിലുള്ള പെര്‍ഫ്യൂം ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ലക്ഷക്കണക്കിന്‌ ദിര്‍ഹത്തിന്റെ നാശനഷ്ടം. അഗ്നിബാധയില്‍ ആളപായമില്ല. ഗുജറാത്ത് സ്വദേശിയുടേതാണ്‌ ഫാക്ടറി. ശക്തമായ കാറ്റുള്ളതിനാല്‍ പെര്‍ഫ്യൂം ഫാക്ടറില്‍ നിന്നുമുണ്ടായ അഗ്നിബാധ തൊട്ടടുത്ത ഫര്‍ണീച്ചര്‍ ഫാക്ടറിയിലേയ്ക്കും വ്യാപിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍പെട്ടതോടെ തൊഴിലാളികള്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഫാക്ടറിക്കകത്ത് തന്നെയുള്ള വെയര്‍ഹൗസും കമ്പനി ഓഫീസും കത്തിയമര്‍ന്നു. തൊഴിലാളികളുടെ വിവരങ്ങളടക്കം ഒട്ടേറെ വിലയേറിയ രേഖകള്‍ ഇവിടെ സൂക്ഷിച്ചിരുന്നത് എല്ലാം ചാരമായി. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അല്‍ റമി ഗാസ് കമ്പനി, അല്‍ ദറാജ അല്‍ ഔല കാര്‍പെന്ററി വര്‍ക്സ് എന്നീ സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതിരിക്കാന്‍ പന്ത്രണ്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ ഏറെ ശ്രമിക്കേണ്ടി വന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ്‌ അഗ്നി നിയന്ത്രണവിധേയമാക്കിയത്.

English Summery
DUBAI // Firefighters fought for more than five hours to extinguish a blaze that destroyed four warehouses this afternoon.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia