മദ്യലഹരിയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 12.02.2018) പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത നാല്പത്തഞ്ചുകാരിക്കെതിരെ ദുബൈ കോടതിയില്‍ വിചാരണ. 2017 ഒക്ടോബര്‍ 12നാണ് സംഭവം നടന്നത്. മൊറോക്കന്‍ പൗരയായ വീട്ടമ്മയാണ് മദ്യപിച്ച് ഹോട്ടലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

സംഭവ ദിവസം രാവിലെ 8 മണിക്ക് ഹോട്ടലിലെത്തിയ പ്രതി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹോട്ടലില്‍ തന്നെ തങ്ങുകയായിരുന്നു. ഇതിനിടയില്‍ മദ്യം കഴിച്ച പ്രതി ബില്ലടയ്ക്കാന്‍ വിസമ്മതിച്ചു. വൈകിട്ട് മൂന്നര ആയിട്ടും പ്രതി ഹോട്ടലില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറായില്ല. ബില്ലടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ ഹോട്ടല്‍ അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.

മദ്യലഹരിയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

വിഷയത്തില്‍ ഇടപെടാനെത്തിയ പോലീസുകാരനെ പ്രതി തള്ളി മാറ്റുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന വനിത പോലീസിനും മര്‍ദ്ദനമേറ്റു. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഹോട്ടലില്‍ കിടന്നോടിയ പ്രതി കൈയില്‍ കിട്ടിയ കസേരകള്‍ വലിച്ചെറിയുകയും ഹോട്ടല്‍ സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തു.

ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: A 45-year-old woman stood trial in a Dubai court for assaulting a police officer and verbally abusing him when she was drunk at a hotel.

Keywords: Gulf, UAE, Dubai, Crime
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia