ഭാര്യയെ ചുംബിച്ചുണര്‍ത്തിയ കള്ളനെ ഭര്‍ത്താവ് പിടികൂടി പോലീസില്‍ ഏല്പിച്ചു

 


ADVERTISEMENT


ദുബൈ: (www.kvartha.com 25.10.2014) ഭാര്യയെ ചുംബിച്ചുണര്‍ത്തിയ കള്ളനെ ഭര്‍ത്താവ് പിടികൂടി പോലീസില്‍ ഏല്പിച്ച കേസിന്റെ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. എമിറേറ്റി ദമ്പതികളുടെ മുറിയില്‍ കടന്നുകയറിയ കള്ളന്‍ ഉറങ്ങിക്കിടന്ന യുവതിയെ ചുംബിച്ചുണര്‍ത്തുകയായിരുന്നു.

ഉണര്‍ന്ന യുവതി അപരിചിതനെ കണ്ട് ഭയന്നു. ഉടനെ ഇരുളില്‍ മറഞ്ഞ കള്ളന്‍ മുറിയുടെ മൂലയില്‍ പതുങ്ങിനിന്നു. മദ്യലഹരിയിലായിരുന്ന കള്ളന്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു സിഗരറ്റിന് തീകൊളുത്തി വലിക്കാനാരംഭിച്ചു. ഇതുകണ്ട യുവതി ഉടനെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുത്തി.

ഭാര്യയെ ചുംബിച്ചുണര്‍ത്തിയ കള്ളനെ ഭര്‍ത്താവ് പിടികൂടി പോലീസില്‍ ഏല്പിച്ചുഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ യുവാവ് പിടികൂടി സുരക്ഷ ഗാര്‍ഡിനെ ഏല്പിക്കുകയും വിവരം പോലീസില്‍ വിളിച്ചറിയിക്കുകയുമായിരുന്നു.

SUMMARY: A drunk thief lit a cigarette and stood smoking in the corner of the bedroom after kissing a sleeping woman, the Dubai Criminal Court heard.

Keywords: Drunk, Thief, UAE, Dubai, Emirati, Couple, Kiss,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia