മദ്യ ലഹരിയില്‍ പ്രവാസി യുവാവ് ഓടിച്ചിരുന്ന കാര്‍ അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചു

 


ADVERTISEMENT


കുവൈത്ത് സിറ്റി: (www.kvartha.com 26.06.2020) മദ്യലഹരിയില്‍ പ്രവാസി യുവാവ് ഓടിച്ചിരുന്ന കാര്‍ അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. 31 കാരനായ യുവാവ് ഓടിച്ച കാറാണ് ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ചത്. അഞ്ച് വാഹനങ്ങളുമായി കാര്‍ കൂട്ടിയിടിച്ചെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ബോധരഹിതനായ ഇയാളെ ചികിത്സയ്ക്കായി മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് മാറ്റി.
മദ്യ ലഹരിയില്‍ പ്രവാസി യുവാവ് ഓടിച്ചിരുന്ന കാര്‍ അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചു

ഇയാളുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് 31കാരനായ ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്. വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നു. പരിശോധന നടത്തിയപ്പോള്‍ നാല് കുപ്പി മദ്യവും വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മദ്യ ലഹരിയില്‍ പ്രവാസി യുവാവ് ഓടിച്ചിരുന്ന കാര്‍ അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചു

Keywords:  Kuwait, News, Gulf, World, Accident, hospital, Treatment, Car, Vehicles, Youth, Drunk Indian driver collided with 5 vehicles
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia