രണ്ടരക്കോടി ദിര്‍ഹം വിലയുള്ള ഡയമണ്ട് നെക്ക്‌ലേസ് ദുബൈയില്‍ പ്രദര്‍ശനത്തിന്
Feb 7, 2013, 13:58 IST
ദുബൈ: രണ്ടരക്കോടി വിലയുള്ള 1400 കാരറ്റ് ഡയമണ്ട് നെക്ക്‌ലേസ് ദുബൈയില്‍ പ്രദര്‍ശനത്തിന്. ദെയ്‌റ സിറ്റി സെന്ററിലെ മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമിലാണ് നെക്ക്‌ലേസ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
എണ്‍പതാം ഓസ്‌കാര്‍ അക്കാഡമി അവാര്‍ഡ് ദാന ചടങ്ങില്‍ റെഡ് കാര്‍പ്പറ്റില്‍ ഹോളീവുഡ് സുന്ദരി നിക്കോള്‍ കിഡ്മാന്‍ അണിഞ്ഞ ഡയമണ്ട് നെക്ക്‌ലേസ് അടക്കം നിരവധി വജ്രാഭരണങ്ങളാണ് മലബാര്‍ ഗോള്‍ഡില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 7645 വജ്രകല്ലുകളാണ് സൗതയര്‍ എന്ന പേരു നല്‍കിയിട്ടുള്ള ഈ നെക്ക്‌ലേസിലുള്ളത്.
2.5 കോടി ദിര്‍ഹമാണ് അമൂല്യമായ വജ്രക്കല്ലുകള്‍ കോര്‍ത്തിണക്കിയ സൌതയറിന്റെ വില. ലോകപ്രശസ്ത ഡിസൈനര്‍ ലോറന്‍ സ്‌കോട്ട് തയാറാക്കിയ ഈ ആഭരണം ബെല്‍ജിയത്തില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇത്രയും തുക മുടക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതു സ്വന്തമാക്കാനും അവസരമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജ്യാന്തര ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
1400 കാരറ്റ് ആഭരണമാണിത്. അണ്‍കട്ട് ഡയമണ്ടുകളും വിവിധ മുഖങ്ങളുള്ളവയും പോളിഷ്ഡ് രത്‌നങ്ങളും ഇതിലുണ്ട്. 6200 മണിക്കൂറുകളാണ് ഇതിന്റെ നിര്‍മാണത്തിനെടുത്തത്. റീന താക്കൂര്‍ ഡിസൈന്‍ ചെയ്ത 10 മുതല്‍ 12 ദശലക്ഷം ദിര്‍ഹം വരെ വില മതിക്കുന്ന മറ്റൊരു കിടിലന്‍ നെക്ലസും പ്രദര്‍ശനത്തിലുണ്ട്. 196 കാരറ്റിന്റെ 2345 വജ്രക്കല്ലുകളാണ് ഇതിലുള്ളത്. 50 ലക്ഷം ദിര്‍ഹം വില വരുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മൈന്‍ കലക്ഷനില്‍പ്പെട്ട നെക്ലസ്, ലോകപ്രശസ്ത രത്‌നങ്ങളായ കോഹിനൂര്‍, നൈസാം, കളിനന്‍, ഗ്രേറ്റ് മൊഗള്‍ തുടങ്ങിയവയുടെ റെപ്‌ളിക്കകളും പ്രദര്‍ശനത്തിലുണ്ട്.
അപൂര്‍വ വജ്രാഭരണങ്ങള്‍ കാണുന്നതിനൊടൊപ്പം വിലക്കിഴിവില്‍ ഡയമണ്ട് ജ്വല്ലറിയും രത്‌നങ്ങളും വാങ്ങാനും മലബാര്‍ ഗോള്‍ഡ് അവസരമൊരുക്കുന്നുണ്ട്. വജ്രാഭരണങ്ങളുടെ മൂല്യനിര്‍ണയം നടത്തുന്ന ഐജിഐയുടെ വിദഗ്ധന്റെ സേവനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍സലാം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനം ഈ മാസം 16 വരെ നീളും.
SUMMERY: A of 1400 karat diamond necklace worth Dh25 million is on display at a diamond exhibition at the Deira city Centre outlet of a jewellery retailer, Malabar Gold.
Keywords: Gulf News, Hollywood, Actress, Nicole Kidman, Necklace, Red carpet, 80th Oscar Academy Awards, Diamond necklace, Worth Dh25 million, Diamond exhibition, Deira city Centre, Jewellery retailer, Malabar Gold.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.