ഷാര്‍ജയില്‍ ഒന്നാം നമ്പര്‍ പ്ലേറ്റിന് ലഭിച്ചത് 18 മില്യണ്‍ ദിര്‍ഹം

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 06.06.2016) ഷാര്‍ജയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്ത വകയില്‍ എമിറേറ്റ്‌സ് ഓക്ഷന് ലഭിച്ചത് 45 മില്യണ്‍ ദിര്‍ഹം. ഷാര്‍ജ പോലീസുമായി ചേര്‍ന്നായിരുന്നു ലേലം.

വിവിധ രാജ്യങ്ങളില്‍ നിന്നായി 1340 പേര്‍ ലേലത്തില്‍ പങ്കെടുത്തു. 60 നമ്പറുകളാണ് ലേലത്തില്‍ വെച്ചത്. എമിറേറ്റിയായ ആരിഫ് അല്‍ സറൗനിയാണ് ഒന്നാം നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. 18 മില്യണ്‍ ദിര്‍ഹമാണീ നമ്പറിന് ലഭിച്ചത്.

ഭാവിയില്‍ ഇത്തരം ലേലങ്ങള്‍ നടത്തുമെന്ന് ഷാര്‍ജ പോലീസ് കമാണ്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സറി ഷംസി അറിയിച്ചു. ലേലത്തില്‍ പങ്കെടുത്ത് നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കിയവര്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് എമിറേറ്റ്‌സ് ഓക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല മതര്‍ അല്‍ മന്നൈ അറിയിച്ചു.

ഷാര്‍ജയില്‍ ഒന്നാം നമ്പര്‍ പ്ലേറ്റിന് ലഭിച്ചത് 18 മില്യണ്‍ ദിര്‍ഹം

SUMMARY: The first auction for distinguished number plates organised by Emirates Auction with Sharjah Police was attended by 1,340 participants of different nationalities.

Keywords: Gulf, UAE, Sharjah, Auction, Distinguished, Number plates, Organised, Emirates Auction, Sharjah Police, Attended, 1,340 participants, Different, Nationalities.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia