യുഎഇയില്‍ അനാവശ്യമായി ആശുപത്രി സന്ദര്‍ശനം നടത്തിയാൽ 1,000 ദിര്‍ഹം പിഴ
Jun 17, 2020, 15:43 IST
ADVERTISEMENT
അബൂദബി: (www.kvartha.com 17.06.2020) യുഎഇയില്‍ അനാവശ്യവും ഷെഡ്യൂള്‍ ചെയ്യാത്തതുമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് 1,000 ദിര്‍ഹം പിഴ. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമാണ് യുഎഇ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ മാത്രമേ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. നിയമലംഘകര്‍ക്ക് 1,000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്റില്‍ മുന്നറിയിപ്പ് നല്കി.
'ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സമയങ്ങളിലല്ലാതെ ആശുപത്രി സന്ദര്‍ശിക്കുകയോ അനാവശ്യ സന്ദര്‍ശനങ്ങള്‍ നടത്തുകയോ ചെയ്താല്‍ പിഴ ചുമത്തും. ക്ലിനിക്കുകളിലും ആശുപത്രികളിലും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടി.
Keywords: Abu Dhabi, News, Gulf, World, Fine, hospital, Health, COVID-19, Dh1,000 fine for unnecessary, unscheduled hospital visits in UAE

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.