ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദാബി: ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ഇടാക്കുമെന്ന് അധികൃതര്‍. അബൂദാബിയിലെ നിവാസികള്‍ വസ്ത്രമുണക്കാനായി ഇലക്ട്രിക് ഡ്രയറുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ബനിയസ്, മുസാഫാ, മുഹമ്മദ് ബിന്‍ സയദ് സിറ്റി എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. മൂന്ന് ദിവസം വരെ പരിശോധനകള്‍ ഉണ്ടാകും. നഗരനിവാസികള്‍ക്കായി 146 മുന്നറിയിപ്പുകളാണ് ഇതുസംബന്ധിച്ച് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
എല്ലാ കെട്ടിടങ്ങളിലെയും ലിഫ്റ്റുകള്‍ക്ക് സമീപം മുന്നറിയിപ്പുകള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്ഥാപിക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ വകുപ്പ് മേധാവ് അല്‍ റുമൈഥി വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും 1000 ദിര്‍ഹം വീതം പിഴചുമത്താന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചതായും റുമൈഥി അറിയിച്ചു.
English Summery
The Municipality of Abu Dhabi City has called upon the public to adhere to the standards of drying laundry in balconies of their houses and buildings.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

