SWISS-TOWER 24/07/2023

യുഎഇയില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

 


യുഎഇയില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ദുബായ്: യുഎഇയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഭംഗം വരുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന റിപോര്‍ട്ടിനെതുടര്‍ന്നാണിത്.

ഇത്തരം വെബ്സൈറ്റുകളില്‍ വരുന്ന പോസ്റ്റുകളും കമന്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരില്‍ മറ്റുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും അഭിപ്രായപ്രകടനങ്ങളും നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 

യു.എ.ഇയിലും അറബ് രാജ്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ കുറ്റകൃത്യങ്ങളായി കണക്കാക്കിയിട്ടില്ല. ഇത്തരം കേസുകളില്‍ പ്രതികളായവരെ ശിക്ഷിക്കാന്‍ പ്രത്യേകനിയമം വേണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അംഗങ്ങളാകാന്‍ നിര്‍ദ്ദിഷ്ടപ്രായം ഉണ്ടെന്നിരിക്കെ കുട്ടികള്‍ ഇതില്‍ നുഴഞ്ഞ് കയറുന്നത് തടയണമെന്നും സ്വദേശികള്‍ ആവശ്യപ്പെട്ടു. 

മതപരവും ദേശവിരുദ്ധവുമായ പരമാര്‍ശങ്ങള്‍ക്കും തടയിടണം. കൂടാതെ ഇത്തരം നെറ്റ്‌വര്‍ക്കുകളില്‍ കൂടി വരുന്ന വാര്‍ത്തകള്‍ സത്യമായിരിക്കില്ലെന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക സ്വസ്ഥതയ്ക്ക് തടസ്സമാകുന്നു. ഇതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന്‌ സര്‍ക്കാരിന്‌ മുന്നില്‍ വിവിധ സംഘടനകള്‍ റിപ്പോര്‍ട്ട് നല്‍കി.

English Summery
Demand to control social networking sites in UAE
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia