കടം കയറി മുടിഞ്ഞ ടാക്‌സി ഡ്രൈവര്‍ കള്ളക്കഥയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു; ജയിലിലായി
Feb 4, 2015, 21:34 IST
ഫുജൈറ: (www.kvartha.com 04/02/2015) കടം കയറി മുടിഞ്ഞ ഏഷ്യന്‍ ടാക്‌സി ഡ്രൈവര്‍ കള്ളക്കഥയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു. ഫുജൈറയില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഏഷ്യന്‍ പൗരനാണ് ഇല്ലാക്കഥയുണ്ടാക്കി ജയിലിലായത്. നാട്ടിലേയ്ക്ക് മടങ്ങാനാണിയാള്‍ സിനിമ സ്‌റ്റൈല്‍ കഥ മെനഞ്ഞുണ്ടാക്കിയത്.
ഫുജൈറയിലെ ദിബ്ബയ്ക്ക് സമീപമുള്ള താഴ്വരയിലേയ്ക്ക് കാറുമായെത്തിയ ഡ്രൈവര്‍ കാര്‍ ഒരു കുന്നിന് മുകളില്‍ നിന്ന് തള്ളി താഴേക്കിട്ടു. തുടര്‍ന്ന് കത്തിയുപയോഗിച്ച് സ്വന്തം ശരീരം കുത്തിക്കീറി. പിന്നീട് പോലീസില്‍ വിവരമറിയിച്ചു.
ഷാര്‍ജയില്‍ വെച്ച് നാല് ആഫ്രിക്കന്‍ യുവാക്കള്‍ തന്നോട് ലിഫ്റ്റ് ചോദിച്ചെന്നും താഴ് വരയിലെത്തിയപ്പോള്‍ യുവാക്കള്‍ തന്നെ ആക്രമിച്ച് പണം അപഹരിച്ചെന്നുമായിരുന്നു ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. ഈ കഥയില്‍ പോലീസിന് ചില സംശയങ്ങള്‍ തോന്നി.
കൂടാതെ പ്രതികളായ ആഫ്രിക്കന്‍ യുവാക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ പറഞ്ഞത് കള്ളക്കഥയാണെന്ന് പോലീസിന് ബോധ്യമായി. കടം വാങ്ങിയവരില്‍ നിന്ന് രക്ഷപ്പെട്ട് നാടുവിടാനായിരുന്നു ശ്രമമെന്ന് ഡ്രൈവര്‍ പോലീസില്‍ കുറ്റസമ്മതം നടത്തി. ഇതോടെ ഡ്രൈവര്‍ ജയിലിലാവുകയും ചെയ്തു.
SUMMARY: An Asian taxi driver reeling under debt concocted a movie-like plot that he was robbed by four Africans in a rugged area in Fujairah, just so he could return home.
Keywords: UAE, Fujairah, Taxi Driver, Debt Story, Robbery,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.