കണ്ണൂരില്‍ കൊവിഡ് ബാധിച്ചവരില്‍ അഞ്ചു പേര്‍ യു എ ഇയില്‍ നിന്നുമെത്തിയവര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 20.04.2020) ജില്ലയില്‍ ആറു പേര്‍ക്കു കൂടി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ അഞ്ചു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരു സ്ത്രീക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 19ന് ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് ഇവരില്‍ 22കാരന്‍ നാട്ടിലെത്തിയത്. മറ്റൊരു 25കാരന്‍ മാര്‍ച്ച് 20ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തി. ബാക്കി മൂന്നു പേരും മാര്‍ച്ച് 22ന് നാട്ടിലെത്തിയവരാണ്.

കണ്ണൂരില്‍ കൊവിഡ് ബാധിച്ചവരില്‍ അഞ്ചു പേര്‍ യു എ ഇയില്‍ നിന്നുമെത്തിയവര്‍

ഒരു 36കാരന്‍ ദുബൈയില്‍ നിന്ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. മറ്റു രണ്ടു പേരും അബുദാബിയില്‍ നിന്നുള്ള ഇവൈ 254 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് നാട്ടിലെത്തിയത്. 34കാരിക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായിരിക്കുന്നത്. ആറു പേരും ഏപ്രില്‍ 17ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 5,133 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 49 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, എട്ടു പേര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 43 പേര്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5,030 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2256 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1855 എണ്ണത്തിന്റെ ഫലം ലഭ്യമായി. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


Keywords : Kannur, COVID19, Corona, Kerala, Treatment, Gulf, News, UAE, Flight.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia