കൊവിഡ് 19; രോഗബാധിതരെ ചികിത്സിക്കാന്‍ യുഎഇയില്‍ മൂന്ന് താല്‍കാലിക ആശുപത്രികള്‍ കൂടി തുറക്കുന്നു
Apr 22, 2020, 10:26 IST
അബൂദബി: (www.kvartha.com 22.04.2020) യുഎഇയില്‍ കൊവിഡ് 19 ബാധിതരെ ചികിത്സിക്കാന്‍ മൂന്ന് താല്‍കാലിക ആശുപത്രികള്‍ കൂടി തുറക്കുന്നു. അബൂദബിയില്‍ പുതിയ രണ്ട് ഫീല്‍ഡ് ആശുപത്രികളും, ദുബൈയില്‍ മറ്റൊരു ആശുപത്രിയുമാണ് അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്. ആശുപത്രികളില്‍ 3,400 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ടാകും.
അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയന്‍ സിറ്റിയിലെ നിര്‍മിക്കുന്ന ആശുപത്രിയില്‍ 1200 കൊവിഡ് ബാധിതരെ ചികിത്സിക്കാം. ഇവിടെ 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യവും ഉണ്ടാകും. മേയ് ആദ്യവാരം ഈ ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കും. പ്രശസ്തമായ അബൂദബി എക്‌സിബിഷന്‍ സെന്ററും താല്‍കാലിക ആശുപത്രിയാക്കി മാറ്റുകയാണ്. ഇവിടെ 1,000 രോഗികളെ ചികിത്സിക്കാന്‍ കഴിയും. 100 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യമുണ്ടാകും.
ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സില്‍ 1200 രോഗബാധിതരെ ചികിത്സിക്കാം. 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യമുണ്ടാകും. ദുബൈയിലെ ആശുപത്രി ഈമാസം തന്നെ പ്രവര്‍ത്തന സജ്ജമാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.