കൊവിഡ് 19; സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

 


റിയാദ്: (www.kvartha.com 12.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയില്‍ മാര്‍ച്ച് 22നാണ് 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കര്‍ഫ്യൂ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച അര്‍ദ്ധരാത്രി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് രാജാവിന്റെ നിര്‍ദേശം പാലിക്കണമെന്നും നേരത്തെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളും 13 പ്രവിശ്യകളിലെ യാത്രാ നിയന്ത്രണങ്ങളും തുടരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊവിഡ് 19; സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

Keywords:  Riyadh, News, Gulf, World, COVID19, Health, Trending, Saudi, Saudi King, Health department, Covid 19; Saudi extends curfew
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia