ജനങ്ങള്‍ക്ക് ഉത്തരവാദിത്തബോധമുണ്ടായിരിക്കണം, കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം; ലോക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ദുബൈ പൊലീസ് മേധാവി

 


ദുബൈ: (www.kvartha.com 02.05.2020) ദുബൈ നഗരത്തിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയിരുന്ന നായിഫ്, അല്‍റാസ് മേഖലകളില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുബൈ പൊലീസ് മേധാവി. കൊവിഡ് 19 പടരാതിരിക്കാന്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധമുണ്ടായിരിക്കണമെന്നും കുടുംബ സന്ദര്‍ശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ദുബൈ പൊലീസ് മേധാവി. ദുബൈയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിരുന്നെങ്കിലും ലോകത്തിലെ മറ്റേതൊരു രാജ്യത്തെയും പോലെ കൊവിഡ് 19നെ തടയാന്‍ രാജ്യം ഇപ്പോഴും പോരാടുകയാണെന്ന് ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെറി പറഞ്ഞു.

വൈറസിനെ പരാജയപ്പെടുത്തുന്നതിനായി റമദാന്‍ മാസത്തില്‍ കുടുംബ സന്ദര്‍ശനങ്ങളും ഒത്തുചേരലുകളും പരിമിതപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ അവരുടെ സുരക്ഷയില്‍ ഉത്തരവാദികളായിരിക്കണം. ജനങ്ങള്‍ ഉത്തരവാദപ്പെട്ടവരായിരിക്കുമെന്നും സന്ദര്‍ശനങ്ങളും ഒത്തുചേരലുകളും കുറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. വൈറസിനെ നിയന്ത്രിച്ചു നിര്‍ത്താനുള്ള പ്രധാന കാരണം ജനങ്ങള്‍ തന്നെയാണെന്നും ലഫ്റ്റനന്റ് ജനറല്‍ അല്‍ മെറി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡിനെ പിടിച്ചുനിര്‍ത്താനും അല്‍ റാസ്, നെയ്ഫ് പ്രദേശങ്ങള്‍ തുറക്കുന്നതിലും സാധിച്ചെങ്കിലും ഏതെങ്കിലും പ്രദേശത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതോറിറ്റി എമിറേറ്റിലുടനീളം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് എമിറേറ്റിലുടനീളമുള്ള സാഹചര്യം വിലയിരുത്താന്‍ പദ്ധതിയുള്ളതായും പൊലീസ് മേധാവി വ്യക്തമാക്കി.

കുറെയാളുകള്‍ മുന്‍കരുതല്‍ നടപടികള്‍ പിന്തുടര്‍ന്നെങ്കിലും അവരില്‍ ചിലര്‍ നടപടികള്‍ ലംഘിച്ചു. ഇത്തരത്തില്‍ പിഴകള്‍ ഏര്‍പ്പെടുത്തുന്നത് നിലവിലെ സാഹചര്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അല്ലാതെ ഇത്തരത്തില്‍ പിഴ ചുമത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ദുബൈ നഗരത്തിലെ നായിഫ്, അല്‍റാസ് മേഖലകളില്‍ 28 ദിവസം നീണ്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഏപ്രില്‍ 26നാണ് അവസാനിപ്പിച്ചത്.

ജനങ്ങള്‍ക്ക് ഉത്തരവാദിത്തബോധമുണ്ടായിരിക്കണം, കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം; ലോക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ദുബൈ പൊലീസ് മേധാവി

Keywords:  Dubai, News, Gulf, World, Lockdown, COVID19, Police, Family, Visit, POlice chief, Responsible, Fine, COVID-19: People must be responsible and avoid family visits, says Dubai Police chief
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia