കുവൈത്തില്‍ 215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,614 ആയി

 


കുവൈത്ത് സിറ്റി: (www.kvartha.com 24.04.2020) കുവൈത്തില്‍ വെള്ളിയാഴ്ച 215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,614 ആയി. രാജ്യത്ത് വെള്ളിയാഴ്ച ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 55 വയസുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,395 ആയി.

കുവൈത്തില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 115 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 613 ആയി. നിലവില്‍ 1,986 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

കുവൈത്തില്‍ 215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,614 ആയി

Keywords:  Kuwait, News, Gulf, World, COVID19, Trending, Treatment, Health, Death, Health department, Covid 19; Kuwait reports one death, 215 new cases
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia