കൊവിഡ് 19; കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാല് മരണം, 278 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

 


ADVERTISEMENT

കുവൈത്ത്: (www.kvartha.com 25.04.2020) കുവൈത്തില്‍ ശനിയാഴ്ച നാല് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 59 വയസ്സുള്ള ഇന്ത്യക്കാരന്‍, 64കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരന്‍, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി.

കുവൈത്തില്‍ 278 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,892 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,504 ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 43 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 656 ആയി. നിലവില്‍ 2,217 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

കൊവിഡ് 19; കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാല് മരണം, 278 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Keywords:  Kuwait, News, Gulf, World, COVID19, Treatment, Death, Trending, Patient, Health, Health ministry, Covid 19; Kuwait reports four deaths, 278 new cases
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia