ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 21.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 63 വയസ്സുള്ള സോമാലിയന്‍ പൗരനും, 59 വയസ്സുള്ള ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 11 ആയി. രാജ്യത്ത് ചൊവ്വാഴ്ച 85 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ രോഗബാധിതരുടെ എണ്ണം 2,080 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ച 85 പേരില്‍ 37 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1169 ആയി. കുവൈത്തില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 45 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ആകെ 412 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1657 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 46 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Keywords: Kuwait, News, Gulf, World, COVID19, Treatment, Trending, Patient, Death, Health ministry, cOVID 19; Kuwait reports 2 deaths, 85 new coronavirus cases

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.