കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു; രാജ്യത്ത് 168 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Apr 22, 2020, 15:54 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 22.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
കുവൈത്തില്‍ ബുധനാഴ്ച 168 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,248 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,249 ആയി.
രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നവരില്‍ 31 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 443 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,792 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 50 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Keywords: Kuwait, News, Gulf, World, COVID19, Trending, Patient, Health, Death, Treatment, Covid 19; Kuwait reports 2 deaths, 168 new cases

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.